കൊല്ലം: വിവിധ റെയിൽവേ പദ്ധതികൾക്കൊപ്പം കൊല്ലത്ത് നിന്ന് തിരുപ്പതിയിലേക്കുള്ള പുതിയ എക്‌സ്‌പ്രസ് ട്രെയിൻ സർവീസ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 9.40ന് ആദ്യ സർവീസ് കൊല്ലത്ത് നിന്ന് പുറപ്പെട്ടു.

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എം.പിമാരായ എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, റെയിൽവേ തിരുവനനന്തപുരം എ.ഡി.ആർ.എം വിജി, ഡിവിഷണൽ ഓപ്പറേറ്റിംഗ് മാനേജർ വിജുവിൻ, പേഴ്സണൽ ബ്രാഞ്ച് ഓഫീസർ രാഹുൽ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 10.45ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം പുലർച്ചെ 3.20 ഓടെ തിരുപ്പതിയിലെത്തും.ഇന്നലെ ഉദ്ഘാടന സർവീസ് നടത്തിയതിനാൽ ഇന്ന് സർവീസ് ഉണ്ടാവില്ല. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.40ന് തിരുപ്പതിയിൽ നിന്നുള്ള സർവീസ് അടുത്ത ദിവസം പുലർച്ചെ 6.20ന് കൊല്ലത്തെത്തും. ഏഴ് വീതം എ.സി, സ്ലീപ്പർ കോച്ചുകളുണ്ട്. ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു.