കൊല്ലം: പാരിപ്പള്ളി യു.കെ.എഫ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയുടെ ടെക്‌നോ കൾച്ചറൽ ഫെസ്റ്റ് 'എക്ത 24' ഇന്ന് മുതൽ 16 വരെ നടക്കും. കേരളത്തിലെ വിവിധ കോളേജുകളിലെയും യു.കെ.എഫിലെയും വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഡാൻസ് മത്സരമായ നൃത്യ 2കെ 24ന്റെ ഉദ്ഘാടനത്തോടെ ആരംഭിക്കുന്ന പരിപാടിയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പ്രവേശനം സൗജന്യമാണ്. കോളേജ് യൂണിയനും വിവിധ ടെക്‌നിക്കൽ അസോസിയേഷനുകളും ആർട്‌സ് ക്ലബും ടൂറിസം ക്ലബും സംയുക്തമായാണ് ടെക് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
നൃത്യ 2 കെ 24ന്റെ ഉദ്ഘാടനം സംവിധായകനും ടെലിവിഷൻ അവതാരകനുമായ ബിജു നെട്ടറ ഇന്ന് നിർവഹിക്കും. യു.കെ.എഫ് എൻജി. കോളേജിന്റെ കലാരത്‌ന പുരസ്‌കാരം അദ്ദേഹത്തിന് വേദിയിൽ വച്ച് സമ്മാനിക്കും. യു.കെ.എഫ് വിദ്യാവിശേഷ് പുരസ്‌കാരം വർക്കല എം.ജി.എം മോഡൽ സ്‌കൂൾ സെക്രട്ടറി ഡോ. പി.കെ.സുകുമാരന് നൽകും.