കൊല്ലം: കേരള വിശ്വകർമ്മ സഭ വടക്കേവിള 827-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി വിശ്വകർമ്മയോജന പദ്ധതിയുടെ രജിസ്ട്രേഷൻ ക്യാമ്പ് ശാഖാ മന്ദിരത്തിൽ സംഘടിപ്പിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി കെ.ശിവരാജൻ വടക്കേവിള ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. ശാഖയുടെ പ്രസിഡന്റ് എൻ.ദാമോദരൻ ആചാരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. സി.എസ്.സി സെന്റർ ഡയറക്ടർ മനോജ് മുഖത്തല, ശാഖാ സെക്രട്ടറി എസ്.അജുകുമാർ, ട്രഷറർ കെ.എൻ.ജയചന്ദ്രൻ, രവീന്ദ്രദാസ്, രവി കലാവേദി തുടങ്ങിയവർ രജിസ്ട്രേഷൻ ക്യാമ്പിന് നേതൃത്വം നൽകി.