photo

കരുനാഗപ്പള്ളി: സൈനികൻ ജോലിസ്ഥലമായ ജമ്മുവിൽ നിര്യാതനായി. തൊടിയൂർ മുഴങ്ങോടി പാട്ടകണ്ടത്തിൽ പൂക്കുഞ്ഞിന്റെ മകൻ ഷെഫീഖാണ് (35) മരിച്ചത്. മൃതദേഹം ഇന്ന് വൈകിട്ട് വിമാന മാർഗം തിരുവനന്തപുരത്ത് എത്തിക്കും. കബറടക്കം നാളെ വെളുത്തമണൽ ജുമാമസ്ജിദ് കബർസ്ഥാനിൽ. മാതാവ്: നദീറ. ഭാര്യ: സജീന. മക്കൾ: അഫ്സ ഫാത്തിമ, മുഹമ്മദ്‌ അഫീസ്.