punaoor-
വി.എച്ച്.എസ്.ഇ നോൺ വൊക്കേഷണൽ ലക്ചറേഴ്സ് അസോസിയേഷൻ നേതൃത്വം നൽകുന്ന കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായ വിതരണത്തിന്റെ ഭാഗമായി പത്തനാപുരം ഗാന്ധിഭവന് വസ്ത്രങ്ങളും കിടക്ക വിരികളും വിതരണം ചെയ്യുന്നു

കൊല്ലം : വി.എച്ച്.എസ്.ഇ നോൺ വൊക്കേഷണൽ ലക്ചറേഴ്സ് അസോസിയേഷൻ നേതൃത്വം നൽകുന്ന കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായ വിതരണത്തിന്റെ ഭാഗമായി പത്തനാപുരം ഗാന്ധിഭവന് വസ്ത്രങ്ങളും കിടക്ക വിരികളും വിതരണം ചെയ്തു. ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് പി.ടി.ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചെയർമാൻ ഷാജി പാരിപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ആർ.സജീവ് സംസാരിച്ചു. ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജനെ ആദരിച്ചു.