കൊല്ലം: പട്ടികവർഗ കോളനികളിൽ മൃഗങ്ങളെ പരിശോധിച്ച് സൗജന്യമായി മരുന്നും ചികിത്സയും നൽകുന്ന ഗിരിജ്യോതി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചിതറ പഞ്ചായത്തിലെ വഞ്ചിയോട് കോളനിയിൽ നാളെ രാവിലെ 11ന് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും.
മൃഗങ്ങൾക്ക് അസുഖം വന്നാൽ കിലോമീറ്ററുകൾ അകലെയുള്ള കുളത്തൂപ്പുഴയിലെയും ചിതറയിലെയും വെറ്ററിനറി കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ പ്രശ്നത്തിന് പരിഹാരമായാണ് കോളനികളിൽ ക്യാമ്പുകൾ നടത്തുന്നത്. രോഗബാധയുള്ള മൃഗങ്ങളുടെ ചികിത്സകൂടാതെ രോഗം വരാതിരിക്കാനുള്ള മുൻകരുതൽ എടുക്കുന്നതിനുള്ള ബോധവത്കരണത്തിനും ക്യാമ്പുകൾ വഴിയൊരുക്കും. എല്ലാ മാസവും രണ്ട് ക്യാമ്പുകൾ വീതം നടത്താനാണ് ലക്ഷ്യമിടുന്നത്. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നിന്ന് വെറ്ററിനറി ആംബുലൻസിലാണ് ഡോക്ടർമാർ ക്യാമ്പുകളിലെത്തുക.

വഞ്ചിയോട് കൂടാതെ കടമാൻകോട്, അരിപ്പ, ഉറുകുന്ന്, ആര്യങ്കാവ് എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കും.

ഡോ. ഡി.ഷൈൻകുമാർ

ജില്ലാ മൃഗാശുപത്രി മേധാവി