കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ഉമയനല്ലൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 16ന് രാവിലെ 9ന് ഉമയനല്ലൂർ റോസ് ഡെയിൽ സ്കൂളിൽ സാഹിത്യ സംഗമവും പുസ്തക ചർച്ചയും സംഘടിപ്പിക്കും. സാഹിത്യ സംഗമം ആസാദ് അച്ചുമഠം ഉദ്ഘാടനം ചെയ്യും. കൊല്ലം ആശാൻ ഫൗണ്ടേഷൻ ചെയർമാൻ അജിത് നീലികുളം രചിച്ച 'ലൂണ' എന്ന ചെറുകഥാ സമാഹാരവും, എം.എച്ച്.ഷാനവാസ് ഖാൻ രചിച്ച 'അടച്ചിട്ട മൈതാനത്തെ കളികൾ' എന്ന കവിത സമാഹാരവും ചർച്ച ചെയ്യും. ഗ്രന്ഥകർത്താക്കളെ കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി കെ.രാജേന്ദ്രൻ ആദരിക്കും. പി.പുഷ്പാംഗദൻ പുസ്തക ചർച്ച നയിയ്ക്കും. കെ.എസ്.എസ്.പി.യു മുഖത്തല ബ്ലോക്ക് സെക്രട്ടറി എൻ.ഗോപിനാഥൻ അനുമോദന പ്രസംഗം നടത്തും. വൈസ് പ്രസിഡന്റുമാരായ എസ്.സിറഫുദ്ദീൻ, ജി.ഹൃഷികേശൻ നായർ, ഉമയനല്ലൂർ യൂണിറ്റ് സെക്രട്ടറി എ.അബ്ദുൽ കലാം, സാംസ്കാരിക വിഭാഗം കൺവീനർ വി.രാമചന്ദ്രൻ നായർ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.
.