കൊല്ലം:കലയപുരം-പെരുംകുളം റോഡ് മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
ആസ്തി വികസന ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപ വിനിയോഗിച്ചാണ് ബി.എം ബി.സി നിലവാരത്തിൽ റോഡ്നിർമ്മാണം നടത്തിയത്.
കലയപുരം പൂവത്തൂർ കിഴക്ക് പെരുംകുളം പ്രദേശങ്ങളെ എം.സി റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.
കലയപുരം എൽ.എം.എസ്.എൽ.പി.എസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്ത് അദ്ധ്യക്ഷനായി. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കടുക്കാല, ത്രിതല പഞ്ചായത്ത്അംഗങ്ങൾ, രാഷ്ട്രീയകക്ഷിപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.