
കൊല്ലം: ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ ജില്ലാ മഹിളാ സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബി.എസ്.എൻ.എൽ കൊല്ലം ജില്ലാ ജനറൽ മാനേജരുടെ ഓഫീസിലെ റിക്രിയേഷൻ ക്ലബ് ഹാളിൽ സാർവദേശീയ മഹിളാദിനം ആചരിച്ചു.
ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ദേശീയ കമ്മിറ്റി അംഗം കെ.പി.സജിനാഥ് ഉദ്ഘാടനം ചെയ്തു. ബി.എസ്.എൻ.എൽ അഖിലേന്ത്യാ മഹിളാ കമ്മിറ്റി കൺവീനർ കെ.എൻ.ജ്യോതിലക്ഷ്മി അദ്ധ്യക്ഷയായി. ബി.എസ്.എൻ.എൽ ജില്ലാ ജനറൽ മാനേജർ എം.എസ്.ഹരി, ഡെപ്യൂട്ടി ജനറൽ മാനേജർ എസ്.രാജലക്ഷ്മി, എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ഡി.അഭിലാഷ് എന്നിവർ സംസാരിച്ചു.
ജില്ലാ മഹിളാ കമ്മിറ്റി കൺവീനർ എസ്.ധന്യ സ്വാഗതവും ജി.എം.ടി.ഡി ഓഫീസ് ബ്രാഞ്ച് സെക്രട്ടറി കെ.അനിൽ കുമാർ നന്ദിയും പറഞ്ഞു.