പന്മന: മനയിൽ ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാധിരാജ ചട്ടമ്പിസ്വാമി സമാധി സ്ഥാനത്തിന് അഭിമുഖമായി നിർമ്മിച്ച സ്കൂൾ പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചു റാണി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ ചെലവഴിച്ചാണ് കവാടം നിർമ്മിച്ചിരിക്കുന്നത്. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ അദ്ധ്യക്ഷനായി. ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സി.പി.സുധീഷ് കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, പന്മന പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് പന്മന ബാലകൃഷ്ണൻ, ജമാഅത്ത് സെക്രട്ടറി ഷൗക്കത്ത്, ജില്ലാ പഞ്ചായത്ത് അംഗം എം.പ്രസന്നൻ ഉണ്ണിത്താൻ, ജയരാജ്, പി.ടി.എ പ്രസിഡന്റ് എ.സിദ്ദിഖ്, എസ്.എം.സി ചെയർമാൻ ആനന്ദ് കുമാർ, പ്രഥമ അദ്ധ്യാപിക ആർ.ഗംഗാദേവി, പ്രിൻസിപ്പൽ ബിന്ദു, ബി.പി.സി കിഷോർ കെ.കൊച്ചയ്യം, അജി, മഞ്ജു സുഭാഷ് , ജയചന്ദ്രൻ പിള്ള, പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.