
ഓച്ചിറ: വെള്ളപ്പൊക്ക ദുരന്ത നിവാരണ പദ്ധതി ഫണ്ട് ഉപയോഗിച്ച് പുനർ നിർമ്മിച്ച
മഠത്തിൽക്കാരാണ്മ എട്ടാം വാർഡിലെ ചാത്തവന മുക്ക്- പള്ളിമുക്ക് റോഡ് ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിക്കുന്നു. ഓച്ചിറ ഗ്രാമപഞ്ചായത്തിലെ 7 വാർഡുകളിലായി 70 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗങ്ങളായ മാളു സതീഷ്, ഗീതാ കുമാരി, സന്തോഷ് ആനേത്ത്, ദിലീപ് ശങ്കർ, മിനി പൊന്നൻ, ഇന്ദുലേഖ രാജേഷ്, ഗീതാരാജു, മുൻ പഞ്ചായത്ത് അംഗം ബി.എസ്.വിനോദ്, സി.ഡി.എസ് അംഗം രഞ്ജിനി, ബാബു അമ്പാടി, സതീഷ് പള്ളേമ്പിൽ, നസീർ തുടങ്ങിയവർ പങ്കെടുത്തു.