കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് ജില്ലയിൽ തിരഞ്ഞെടുപ്പ് ജോലികൾക്കായി സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരെ നിയമിക്കുന്നു. ആരോഗ്യവാൻമാരായ വിമുക്തഭടൻമാർ, സേവനത്തിൽ നിന്നും വിരമിച്ച കേന്ദ്ര സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥർ, സീനിയർ ഡിവിഷൻ എൻ.സി.സി കേഡറ്റുകൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ബയോഡാറ്റയും മറ്റ് ബന്ധപ്പെട്ട വിവരങ്ങളുമായി തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനിൽ സമീപിക്കേണ്ടതാണ്. രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ് സേവനത്തിന് വേതനം നൽകും. വിശദ വിവരങ്ങൾക്ക് തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനിലോ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലെ 04742742265 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.