vanitha-

കൊല്ലം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഗ്രന്ഥശാലകളിൽ നടത്തിവരുന്ന വനിതാ വയോജന പുസ്തക വിതരണ പദ്ധതിയുടെ തെക്കൻ മേഖല പരിശീലനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ ഇരുന്നൂറോളം ഗ്രന്ഥശാലകളിലെ വനിതാ ലൈബ്രേറിയന്മാരാണ് പരിശീലനത്തിൽ പങ്കെടുത്തത്.

കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ അദ്ധ്യക്ഷനായി. കേരള സ്റ്റേറ്റ് കൗൺസിൽ എക്സി. അംഗം എസ്.നാസർ സംസാരിച്ചു. സാമൂഹിക പുരോഗതിയിൽ വായനയുടെ പങ്ക് എന്ന വിഷയം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി. അംഗം ഡോ. പി.കെ.ഗോപനും വനിതാ വയോജന പുസ്തക വിതരണ പദ്ധതി പ്രസക്തി എന്ന വിഷയം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധുവും പദ്ധതി നടത്തിപ്പും റെക്കാർഡുകളും എന്ന വിഷയം വി.സിനിയും അവതരിപ്പിച്ചു.

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗങ്ങളായ ചവറ കെ.എസ്.പിള്ള, സി.ബാൾഡുവിൻ, എം.സലിം, എ.പ്രദീപ്‌ ജില്ലാ ലൈബ്രറി കൗൺസിൽ ജോയിൻ സെക്രട്ടറി പ്രൊഫ. ബി.ശിവദാസൻ പിള്ള, എക്സി. കമ്മിറ്റി അംഗങ്ങളായ പി.ഉഷാകുമാരി, എം.ബാലചന്ദ്രൻ, കെ.ശിവപ്രസാദ്, പ്രൊഫ. പി.കൃഷ്ണൻകുട്ടി, അഡ്വ. എൻ.ഷണ്മുഖദാസ്, എസ്.ശശികുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഡി.സുകേശൻ സ്വാഗതം പറഞ്ഞു.