
ചവറ: തെക്കുംഭാഗം നടയ്ക്കാവിന് പടിഞ്ഞാറ് കോനാഴത്ത് വീട്ടിൽ പരേതനായ രാധാകൃഷ്ണൻ നായരുടെ ഭാര്യ പ്രഭാവതി പിള്ള (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കുടുംബ വീട്ടിൽ. മക്കൾ: മനോജ് (ചണ്ഡിഗഡ്), പി.മഞ്ജു (മഹിളാ കോൺഗ്രസ് കൊല്ലം ജില്ലാ സെക്രട്ടറി). മരുമക്കൾ: സ്മിത മനോജ്, പരേതനായ വേണുക്കുട്ടൻപിള്ള.