കൊട്ടാരക്കര: രാജ്യത്തെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ കോൺഗ്രസ് അധികാരത്തിൽ തിരികെ എത്തണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി അഭിപ്രായപ്പെട്ടു. കൊട്ടാരക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആരംഭിച്ച മേഖലാ വാർ റൂമിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ജെബി മേത്തർ. ഡി.സി.സി ജനറൽ സെക്രട്ടറി പി.ഹരികുമാർ അദ്ധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എം.പി, ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, ബിന്ദു ജയൻ, ബ്രിജേഷ് ഏബ്രഹാം, അഹമ്മദ് ഷാ, പള്ളത്ത് സുധാകരൻ, കുളക്കട രാജു, വേണൂഅവണൂർ, നെടുവത്തൂർ ചന്ദ്രശേഖരൻ, ഫൈബ സുദർശനൻ, ആർ.രശ്മി, ജയപ്രകാശ് നാരായണൻ, വി.ഫിലിപ്പ്, എബി പാപ്പച്ചൻ, എന്നിവർ സംസാരിച്ചു.