കൊല്ലം: മാവേലിക്കര ലോകസഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ബൈജു കലാശാല പത്തനാപുരം നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി. മണ്ഡലത്തിലെ മത സാമുദായിക സാംസ്‌കാരിക നായകന്മാരെ സന്ദർശിച്ചു. തുടർന്ന് പത്തനാപുരം ഗാന്ധിഭവനും സന്ദർശിച്ചു. രാവിലെ പട്ടാഴി ദേവീക്ഷേത്രത്തിൽ എത്തിച്ചേർന്ന ബൈജു കലാശാലയെ ബി.ജെ.പി പത്തനാപുരം മണ്ഡലം പ്രസിഡന്റ് എ.ആർ. അരുണിന്റെ നേതൃത്വത്തിൽ പത്തനാപുരത്തെ എൻ.ഡി.എയുടെ നേതാക്കൾ സ്വീകരിച്ചു.
കർഷകമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ സുഭാഷ് പട്ടാഴി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ രതീഷ് കൊള്ളൂർ, രാകേഷ് പൂങ്കുളഞ്ഞി, വൈസ് പ്രസിഡന്റുമാരായ ദിനേശ് പറവൂർ, കണ്ണൻ, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ സാബു. എ.പിള്ള, മഹിളാമോർച്ച നേതാക്കന്മാരായ രാധാമണിയമ്മ, രഞ്ജിതാ രതീഷ് പഞ്ചായത്ത് ഭാരവാഹികളായ മനോജ് കുമാർ, കണ്ണൻ ശ്രീരാഗം തുടങ്ങിയവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി. കുണ്ടയം ഗാന്ധിഭവനും സ്ഥാനാർത്ഥി സന്ദർശിച്ചു.