mdma

കൊല്ലം: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊല്ലം എക്‌സൈസ് റെയ്ഞ്ചിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ 17.094 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മങ്ങാട് ചാത്തിനാംകുളം നിയാസ് മൻസിലിൽ മുഹമ്മദ് നിയാസാണ്(25) പിടിയിലായത്.

ബംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് എത്തിച്ച് സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുന്ന ലഹരി സംഘത്തെക്കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഈ സംഘങ്ങളെ ദിവസങ്ങളോളം നിരീക്ഷിച്ചതിനെതുടർന്നാണ് ലഹരി മാഫിയയിലെ പ്രധാന കണ്ണികളിലൊരാളായ മുഹമ്മദ് നിയാസ് പിടിയിലായത്. രണ്ട് ലക്ഷം രൂപയിൽ അധികം വില വരുന്ന എം.ഡി.എം.എയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

എക്സൈസ് ഇൻസ്‌പെക്ടർ രതീഷ്, എക്സൈസ് ഇന്‌സ്‌പെക്ടർ (ഗ്രേഡ്) വിനോദ് ശിവറാം, അസി.എക്സൈസ് ഇന്‌സ്‌പെക്ടമാരായ (ഗ്രേഡ്) വിനയകുമാർ, സുരേഷ്‌കുമാർ, പ്രിവന്റീവ് ഓഫിസർമാരായ (ഗ്രേഡ്) വിഷ്ണുരാജ്, ബിനുലാൽ, ജ്യോതി, അനീഷ്‌കുമാർ, ശ്യാംകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ മനു, മണി, രാജി, ഡ്രൈവർ സന്തോഷ്‌കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.