കൊല്ലം: പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിൽ ലോക വൃക്കദിനം നാളെ ഉച്ചയ്ക്ക് 2ന് ആചരിക്കും. മെഡിക്കൽ സൂപ്രണ്ട് ഡോ. സി.രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. നെഫ്രോളജി അസി. പ്രൊഫസർ ഡോ. ബി.പ്രദീപ് മുഖ്യപ്രഭാഷണം നടത്തും. ഇന്ത്യൻ ഐക്കൺ ആൻഡ് ഗ്ലോറി അവാർഡ് വിന്നർ സീന മുരുകൻ മുഖ്യാതിഥിയാവും. കൊല്ലം സ്നേഹത്തണൽ കൂട്ടായ്മ ഡയാലിസിസ് രോഗികൾക്ക് ധനസഹായ വിതരണം നടത്തും. ഡയാലിസിസ് ടെക്‌നീഷ്യൻസ് മൈം ഷോ അവതരിപ്പിക്കും. ജനറൽ മെഡിസിൻ എച്ച്.ഒ ഡി ഡോ. എൻ.എസ്.സിബി, നേഴ്സിംഗ് സൂപ്രണ്ട് പി.കെ.ഗീത എന്നിവർ സംസാരിക്കും. ഡയാലിസിസ് ഹെഡ് നഴ്സ് ശ്രീകുമാരി അമ്മ സ്വാഗതവും ഡയാലിസിസ് സ്റ്റാഫ് നഴ്സ് ആശ തോമസ് നന്ദിയും പറയും.