arunkumar
പത്തനാപുരം ഗാന്ധിഭവനിൽ പ്രചാരണത്തിനെത്തിയ മാവേലിക്കര പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സി.എ അരുൺ കുമാർ ഗാന്ധിഭവനിലെ അന്തേവാസിയെ ആശ്ലേഷിക്കുന്നു.

കൊല്ലം: മാവേലിക്കര പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സി.എ.അരുൺ കുമാർ പത്തനാപുരത്തെ വിവിധ സ്ഥാപനങ്ങൾ കോളേജുകൾ എന്നിവിടങ്ങളിലെത്തി വോട്ട് തേടി.

വിളക്കുടി സ്‌നേഹതീരം, പിടവൂർ ആശാ ഭവൻ, പത്തനാപുരം ഗാന്ധിഭവൻ, കാർഗിലിൽ വീരമൃത്യു വരിച്ച ധീരജവാൻ സജീവ് ഗോപാലപിള്ളയുടെ സ്മൃതികുടീരം, പട്ടാഴി കശുഅണ്ടി ഫാക്ടറി, കുര്യോട്ടുമല ഡയറി ഫാം, പത്തനാപുരം എൻജിനിയറിംഗ് കോളേജ്, അക്മാസ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിൽ സ്ഥാനാർത്ഥി സന്ദർശിച്ചു.

ഗാന്ധിഭവനിലെത്തിയ സ്ഥാനാർത്ഥി അന്തേവാസികളുമായി വിശേഷങ്ങൾ പങ്കിട്ടു. പത്തനാപുരം എൻജിനീയറിംഗ് കോളേജ്, അക്മാസ് കോളേജ് എന്നിവിടങ്ങളിൽ ആവേശ്വോജ്ജ്വല വരവേൽപ്പാണ് അരുൺകുമാറിന് ലഭിച്ചത്. ഇന്ന് അരുൺകുമാർ, കൊട്ടാരക്കര, പത്തനാപുരം മണ്ഡലം കൺവെൻഷനുകളിൽ പങ്കെടുക്കും.