കൊല്ലം: എസ്.എൻ.ഡി.പി യോഗം നെടുങ്ങോലം ശാഖയുടെ ധ്യാന കേന്ദ്രം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷനായി. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ മുഖ്യപ്രഭാഷണം നടത്തി. യോഗം പ്രവർത്തകനായ കെ. സത്യദേവൻ രചിച്ച 'സനാതന ധർമ്മ ചിന്തകൾ' എന്ന പുസ്തകം ചടങ്ങിൽ വെള്ളാപ്പള്ളി പ്രകാശനം ചെയ്തു. റിട്ട. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.സുകുമാരനെയും വിവിധ രംഗങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച ശാഖാംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. ചാത്തന്നൂർ യൂണിയൻ സെക്രട്ടറി കെ.വിജയകുമാർ, വൈസ് പ്രസിഡന്റ് ഡി.സജീവ്, എൻ.സത്യദേവൻ, എം.ഉദയസുതൻ, ബേബി സുദേവൻ,

കെ.സുധർമണി, കെ.ഗോപാലൻ, എസ്.റോയി, എസ്.സുനിൽ, എസ്.സുരേഷ്, എസ്.സജി,

ബി.രാഗിണി തുടങ്ങിയവർ സംസാരിച്ചു.