തൊടിയൂർ: കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക്കിൽ ഇൻഡസ്ട്രി ഓൺ കാമ്പസ് പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ആർ.ബിന്ദു നിർവഹിച്ചു. പഠനകാലത്ത് വരുമാനം ലഭ്യമാക്കുന്നതിന് ഉതകുന്ന പദ്ധതികളാണ് നടപ്പിലാക്കുന്നത്. കാമ്പസിനോട് ചേർന്ന് വ്യാവസായിക ഉത്പന്നങ്ങൾ നിർമിക്കാനും അതിൽ നിന്നുള്ള വരുമാനം വിദ്യാർത്ഥികൾക്ക് ഉറപ്പാക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. ഐ.എച്ച്.ആർ.ഡി ഡയറക്ടർ വി.എ.അരുൺകുമാർ, ഇൻഡസ് വേൾഡ് ട്രേഡ് മാനേജിംഗ് ഡയറക്ടർ അജിത് കുമാർ, സി.കെ.സുബി, എസ്.ദീപ്തി, ആർ.ആശ, ജി.മനോജ്, പി.ടി.എ വൈസ് പ്രസിഡന്റ് നസറുദ്ദീൻ, പ്രിൻസിപ്പാൽ വി.ജെ. മണികണ്ഠകുമാർ തുടങ്ങിയവർ സംസാരിച്ചു.