
എഴുകോൺ: കശുഅണ്ടി മേഖലയിലെ ഐതിഹാസിക തൊഴിലാളി സമരങ്ങൾക്കൊപ്പം ചേർത്തുവയ്ക്കാവുന്ന പോരാളികളിലെ മുൻനിരക്കാരനായിരുന്നു വി.സത്യശീലനെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അനുസ്മരിച്ചു. കൊല്ലം ഡി.സി.സിയും കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസും ചേർന്ന് എഴുകോൺ രാജീവ് ജി ഭവനിൽ നടത്തിയ ഏഴാമത് സത്യശീലൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി.
മുൻ ഡി.സി.സി. പ്രസിഡന്റ് കെ.സി.രാജൻ അദ്ധ്യക്ഷനായി. അഡ്വ. സവിൻ സത്യൻ, എഴുകോൺ നാരായണൻ, പി.ഹരികുമാർ, ബി.രാജേന്ദ്രൻ നായർ, കെ.ജയപ്രകാശ് നാരായണൻ, എസ്.സുബാഷ്, ഷാജി നൂറനാട്, വിജയരാജൻ പിള്ള, കോതേത്ത് ഭാസുരൻ, ബിജു എബ്രഹാം, കെ.ബി.ഷഹാൽ, ബാബുജി പട്ടത്താനം, എസ്.എച്ച്.കനകദാസ് തുടങ്ങിയവർ സംസാരിച്ചു.