nnn
പനയന്നാർകാവ് ഭഗവതി ക്ഷേത്രത്തിൽ ആനക്കൊട്ടിലിന് സമീപം സ്ഥാപിച്ച മണിസ്‌തൂപം

വടക്കുംതല: പനയന്നാർകാവ് ഭഗവതി ക്ഷേത്രത്തിൽ ആനക്കൊട്ടിലിന് സമീപം മണിസ്‌തൂപം സ്ഥാപിച്ചു.വടക്കുംതല കിഴക്ക് കൗസ്‌തുഭത്തിൽ അഭിരാമം മുരളിയാണ് മണി സമർപ്പിച്ചത്. ഉപദേവതകളുടെ പുന:പ്രതിഷ്‌ഠയും നടന്നു.തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി, മേൽശാന്തി സുധാംശു നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ.ക്ഷേത്രം പ്രസിഡന്റ് എസ്. മുരളീധരൻ പിള്ള,സെക്രട്ടറി ജി. ശിവപ്രസാദ് ദേവസ്വം കമ്മിറ്റി അംഗങ്ങളും ഭക്തരും പങ്കെടുത്തു.