ccc
വനപാലകർ

38 കിലോമീറ്ററിൽ സൗരോർജ്ജ വേലി ......... നിർമ്മിക്കാൻ 75 ലക്ഷം അടങ്കൽ തുക

റാപ്പിഡ് റെസ്‌പോൺസ് ടീമിൽ 10 പേർ

4 കുളങ്ങളും 1 ചെക്ക് ഡാമും 15 നീരുറവകളും വൃത്തിയാക്കി

അഞ്ചൽ :വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങുന്ന സംഭവങ്ങൾ വ്യാപകമായതോടെ പരിഹാര മാർഗങ്ങൾ ശക്തമാക്കി വനപാലകർ. ഒരു ഫോറസ്‌റ്റ് സ്‌റ്റേഷനും മൂന്ന് സെക്ഷൻ ഓഫീസുകളും അധികാര പരിധിയുള്ള അഞ്ചൽ റേഞ്ചിൽ പുതുതായി 38 കിലോമീറ്ററിൽ സൗരോർജ്ജ വേലി നിർമ്മിക്കാനുള്ള പദ്ധതി സമർപ്പിച്ചു. 75 ലക്ഷത്തിന്റെ അടങ്കൽ തുകയാണ് സമർപ്പിച്ചിരിക്കുന്നത്. കൂടാതെ റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ അംഗബലവും വർദ്ധിപ്പിച്ചു. ടീമിൽ രണ്ട് ഗാർഡുമാരെയും പരിശീലനം ലഭിച്ച രണ്ട് പാമ്പ് പിടുത്തക്കാരെയും അധികമായി ഉൾപ്പെടുത്തി അംഗബലം 10 ആക്കി. അടിയന്തര ഘട്ടങ്ങളിൽ ജില്ല മുഴുവൻ സേവനം ലഭിക്കുന്നതാണ് റാപ്പിഡ് റെസ്‌പോൺസ് ടീം .

ജലസ്രോതസുകൾ നവീകരിച്ചു

മൃഗങ്ങൾ ദാഹമകറ്റാൻ ആശ്രയിച്ചിരുന്ന വനത്തിലെ ജലസ്രോതസുകൾ നവീകരിച്ച് വീണ്ടെടുക്കുന്ന പദ്ധതിയും പുരോഗതിയിലാണ്.15 കുളങ്ങളും 5 ചെക്ക് ഡാമുകളുമുള്ള അഞ്ചൽ റേഞ്ച് പരിധിയിൽ 4 കുളങ്ങളും ഒരു ചെക്ക് ഡാമും മാലിന്യങ്ങൾ നീക്കി വൃത്തിയാക്കി. കൂടാതെ ഏകദേശം 15 നീരുറവകളും ഉൾവനത്തിന്റെ മുകൾ പരപ്പിൽ കണ്ടെത്തി നീരൊഴുക്ക് സുഗമമാക്കി . കാട്ടിലെ ജലസ്രോതസുകൾ വറ്റിവരണ്ടതിനാൽ ദാഹമകറ്റാൻ മൃഗങ്ങളുടെ സാന്നിധ്യം കൂടുതലായും അനുഭവപ്പെട്ടത് ജനവാസ മേഖലയിലെ ജലാശയങ്ങൾക്ക് സമീപമായിരുന്നു.