കൊല്ലം: കേരള പൊലീസ് പെൻഷണേഴ്‌സ് അസോ. കൊല്ലം മേഖല സമ്മേളനം പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ഡോ. സി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി എസ്.ദിലീപ്, കൊല്ലം സിറ്റി അഡിഷണൽ എസ്.പി, എം.കെ. സുൽഫിക്കർ കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ജിജു സി.നായർ, കെ.പി.എ ജില്ലാ സെക്രട്ടറി സി. വിമൽകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.ഉദയകുമാർ, കെ.സമ്പത്ത്കുമാർ, എ. റഷീദ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.രാജൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡി.അലക്‌സ് റിപ്പോർട്ടും ട്രഷറർ ജി.ബാബു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു, പ്രസിഡന്റ് എം.ചന്ദ്രശേഖര പണിക്കർ അദ്ധ്യക്ഷത വഹിച്ചു. എം. ബഷീർഖാൻ സ്വാഗതവും ബി.സുഗതൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി എം. ചന്ദ്രശേഖരപണിക്കർ (പ്രസിഡന്റ്), ബി.സുഗതൻ (സെക്രട്ടറി), ആർ.രവീന്ദ്രനാഥൻ, ഡി.രമേശൻ (വൈസ് പ്രസിഡന്റ്), എം. ബഷീർഖാൻ, ഷിബു ജെ.പീറ്റർ(ജോ. സെക്രട്ടറി, ബി.സുരേഷ്‌കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.