കരുനാഗപ്പള്ളി: പാവുമ്പ പി.ജി.എൻ.എം യു.പി സ്കൂളിന്റെ 44-ാം വാർഷികാഘോഷവും പഠനോത്സവവും സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സന്തോഷ്കുറുപ്പ് അദ്ധ്യക്ഷനായി. ചടങ്ങിൽ പ്രശസ്ത കാഥികനും എഴുത്തുകാരനുമായ പ്രൊഫ.വസന്തകുമാർ സാംബശിവൻ മുഖ്യാതിഥിയായി. തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവൻ സംസ്ഥാന കലാപ്രതിഭകളെ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യപ്രഭാഷണവും ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മധു മാവേലിൽ എൻഡോവ്മെന്റ് വിതരണവും നടത്തി. സ്കൂൾ മാനേജ്മെന്റ് പ്രതിനിധി ജി.മനോഹരൻനായർ യു.എസ്.എസ്. പ്രതിഭകളെയും ഗ്രാമപഞ്ചായത്ത് മെമ്പർ സന്ധ്യസുമേഷ് സ്കൂൾ പ്രതിഭകളെയും ആദരിച്ചു. മോഹനൻപിള്ള, മായാസുരേഷ്, പ്രിയ ഉണ്ണികൃഷ്ണൻ, ഇ.ജി.ലുദിയാമ്മ, സനൽകുമാർ, തങ്കപ്രസാദ്, ശരണ്യ എസ്.പിള്ള, ശ്രേയസ് അനിൽ എന്നിവർ സംസാരിച്ചു. എച്ച്.അനൂപ്, സ്വാഗതവും എസ്.ശ്യാമിലി നന്ദിയും പറഞ്ഞു.