photo
കെ.എസ്.എസ്.പി.എ കരുനാഗപ്പള്ളി താലൂക്കോഫീസ് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ജില്ലാ പ്രസിഡന്റ് എ.എ. റഷീദ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: 39 മാസത്തെ ക്ഷാമാശ്വാസ കുടിശിക കവർന്നെടുത്ത സർക്കാർ ഉത്തരവിനെതിരെ കെ.എസ്.എസ്.പി.എ കരുനാഗപ്പള്ളി താലൂക്കോഫീസ് പടിക്കൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. യോഗത്തോടനുബന്ധിച്ച് ക്ഷാമബത്താ ഉത്തരവ് കത്തിച്ചു. ജില്ലാ പ്രസിഡന്റ് എ.എ.റഷീദ് ധർണ ഉദ്ഘാടനം ചെയ്തു. വർഗ്ഗീസ് പി.എം.വൈദ്യൻ അദ്ധ്യക്ഷനായി. വനിതാ ഫോറം സംസ്ഥാന രക്ഷാധികാരി എ.നസീൻബീവി, ജില്ലാ വൈ പ്രസിഡന്റ് മാരിയത്ത് , കെ. ഷാജഹാൻ, ഇ.അബ്ദൽ സലാം, നൂർ മുഹമ്മദ്, ശ്രീകുമാർ ഇടവരമ്പിൽ, പ്രൊ.രവീന്ദ്രൻ നായർ, ബി.അനിൽകുമാർ, ആർ.ഡി.വിജയകുമാർ, അജയകുമാർ, ഉണ്ണിക്കൃഷ്ണപിള്ള, വൈ.ഖാലിദ് കുഞ്ഞ് എന്നിവർ സംസാരിച്ചു.