കരുനാഗപ്പള്ളി : പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സി.പി. എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ടൗണിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ടൗൺ ക്ലബ്ബിന് സമീപത്തു നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ടൗൺചുറ്റി സമാപിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.രാധാമണി, ജില്ലാ കമ്മിറ്റി അംഗം പി.കെ .ബാലചന്ദ്രൻ, ഏരിയാ കമ്മിറ്റി സെക്രട്ടറി പി. കെ. ജയപ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി.