a
മേക്കാട് കൈകെട്ടിയ ഈശോയുടെ കുരിശ്ശടിക്ക് സമീപം കെ.എം. എം. എൽ കമ്പനി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം കെ.എം. എം. എൽ മാനേജിംഗ് ഡയറക്ടർ പി.പ്രദീപ് കുമാർ നിർവഹിക്കുന്നു

ചവറ : മേക്കാട് കൈകെട്ടിയ ഈശോയുടെ കുരിശ്ശടിക്ക് സമീപം കെ.എം.എം.എൽ കമ്പനി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം കെ.എം. എം .എൽ മാനേജിംഗ് ഡയറക്ടർ പി.പ്രദീപ് കുമാർ നിർവഹിച്ചു. ഇടവക വികാരിമാരായ ഫാ.മിൽട്ടൺ ജോർജ്ജ്, ഫാ.പ്രേം ഹെൻട്രി , കമ്പനി ഹെഡ് ഒഫ് ദി യൂണിറ്റ് വിജയകുമാർ, ഹെഡ് ഒഫ് ദി ഡിപ്പാർട്ട്മെന്റ് കാർത്തികേയൻ, മാനേജർ ഹരിലാൽ, ഡെപ്യുട്ടി മാനേജർ ബിബിൻ ജോസ് , പ്ലാന്റ് എൻജിനിയർ എം. ഉണ്ണികൃഷ്ണൻ, എം.ഗോപകുമാർ, കൈക്കാരൻ ജെയിംസ് വിൻസെന്റ്, സെക്രട്ടറി റോബർട്ട് വാലന്റൈയിൻ, ഇടവക കോഡിനേറ്റർ എം.വർഗീസ് , അജപാലന സമിതി അംഗങ്ങളായ യോഹന്നാൻ ആന്റണി, ഫ്രാൻസിസ് വാലന്റൈയിൻ എന്നിവർ പങ്കെടുത്തു.