കൊല്ലം: ജില്ലയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പരിശീലനം ആരംഭിച്ചു. തിരഞ്ഞെടുപ്പിന് ഉപയോഗിക്കേണ്ട ആപ്പുകൾ പരിചയപ്പെടുത്തിയാണ് ഉദ്യോഗസ്ഥതലത്തിലെ പരിശീലനം തുടങ്ങിയത്. വോട്ടർ ഹെൽപ്പ് ലൈൻ, സിറ്റിസൺ വിജിലൻസ്, ഇ-എസ്.എം.എസ്, സുവിധ, വോട്ടർ ടേൺഔട്ട്, നോഡൽ, ഇ.എം.എസ്, സക്ഷാം, പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന പോർട്ടലുകളായ വോട്ടർ സർവീസ്, കാൻഡിഡേറ്റ് എൻകോർ, സർവീസ് വോട്ടർ രജിസ്ട്രേഷൻ, ഇലക്ഷൻ കൗണ്ടിംഗ്- റിസൾട്ട്, ഇലക്ഷൻ എക്സ്പെൻഡിച്ചർ മോണിറ്ററിംഗ്, ഇൻടക്സ് കാർഡ്, ആർ.ടി.ഐ, നാഷണൽ ഗ്രീവ്യൻസ് സർവീസ് എന്നിവയും സ്‌ക്രൂട്ടണി, അഫിഡവിറ്റ്, പെർമിഷൻ സംവിധാനങ്ങളുമാണ് പരിചയപ്പെടുത്തിയത്.

കുറ്റമറ്റരീതിയിൽ തിരഞ്ഞെടുപ്പ് പ്രക്രിയ ലക്ഷ്യമാക്കിയാണ് ആദ്യഘട്ട പരിശീലനം നടത്തിയതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ എൻ.ദേവിദാസ് വ്യക്തമാക്കി.

നാഷണൽ ഇൻഫർമാറ്റിക് സെന്റർ ജില്ലാ ഓഫീസർ ജിജി ജോർജ്, ഐ.ടി സൂപ്രണ്ട് സന്തോഷ് കുമാർ എന്നിവരായിരുന്നു പരിശീലകർ. ജില്ലാ റിട്ടേണിംഗ് ഓഫീസർ, അസി. റിട്ടേണിംഗ് ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.