കൊല്ലം: മത്സ്യബന്ധന ഉപകരണങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് കോ ഓർഡിനേറ്ററെ ഒരു മാസത്തേക്ക് നിയമിക്കും. യോഗ്യത: പ്ലസ്.ടു/ വി.എച്ച്.എസ്.സി, കമ്പ്യൂട്ടർ പരിജ്ഞാനം. ഫിഷിംഗ്, ക്രാഫ്ര്, ഗീയർ എന്നിവ വിഷയമായി വി എച്ച്.എസ്.സി/ ഇതര കോഴ്‌സുകൾ പഠിച്ചവർക്കും, മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവർക്കും, സർക്കാർ സ്ഥാപനങ്ങളിൽ സമാന ജാലിയിൽ പ്രവൃത്തിപരിചയം ഉള്ളവർക്കും, മത്സ്യവകുപ്പിന്റെ മറൈൻ പ്രോജക്ടുകളിൽ പ്രവൃത്തിപരിചയം ഉള്ളവർക്കും മുൻഗണനയുണ്ടാകും.
ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മത്സ്യത്തൊഴിലാളി കുടുംബാംഗത്തിന്റെ രേഖ എന്നിവയുമായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം അമ്പലത്തുമുക്കിലുള്ള മേഖലാ ഓഫീസിൽ 16ന് രാവിലെ 10.30ന് അഭിമുഖത്തിന് എത്തണം. ഫോൺ: 0471 -2325483.