കൊല്ലം: യു.ഡി.എഫ് കൊല്ലം പാർലമെന്റ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകിട്ട് 3ന് സി.കേശവൻ മെമ്മോറിയൽ ടൗൺഹാളിൽ നടക്കും. പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ എം.എം.നസീർ അദ്ധ്യക്ഷനാകും. രമേശ് ചെന്നിത്തല, പി.സി.തോമസ്, ഷിബുബേബി ജോൺ, വാക്കനാട് രാധാകൃഷ്ണൻ, അഡ്വ. രാജൻ ബാബു എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
നിയോജക മണ്ഡലം കൺവെൻഷനുകൾ: 16ന് ചാത്തന്നൂർ-സി.പി.ജോൺ, 17ന് പുനലൂർ-എം.എം.ഹസൻ, 17ന് ചടയമംഗലം-അബ്ദുറഹിമാൻ രണ്ടത്താണി, 18ന് ഇരവിപുരം -ജെബി മേത്തർ എം.പി, 18ന് ചവറ- സി.ആർ.മഹേഷ് എം.എൽ.എ, 20ന് കൊല്ലം- ഷിബുബേബി ജോൺ, 21ന് കുണ്ടറ -പി.സി.വിഷ്ണുനാഥ് എം.എൽ.എ എന്നിവർ ഉദ്ഘാടനം നിർവഹിക്കും. പത്രസമ്മേളനത്തിൽ എം.എം.നസീർ, കെ.എസ്.വേണുഗോപാൽ എന്നിവർ പങ്കെടുത്തു.