aneesh
അനീഷ്

കുളത്തുപ്പുഴ: പിതാവും മൂന്ന് സുഹൃത്തുക്കളും ചേർന്ന് യുവാവിനെ മർദ്ദിച്ച് അവശനാക്കി. കുളത്തൂപ്പുഴ മഠത്തികോണം സ്വദേശി അനീഷിനെയാണ് (25) പിതാവായ അനിയുടെ നേതൃത്വത്തിൽ അകാരണമായി മർദിച്ചത്. കഴിഞ്ഞ ശിവരാത്രി ദിവസം അനീഷിനെ ഇവർ കൂട്ടം ചേർന്ന് മർദ്ദിക്കുകയും കത്തി ഉപയോഗിച്ച് മുതുകിൽ വരയുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് അനീഷ് വീട്ടിൽ നിന്നു് മാറിക്കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം തന്റെ വസ്ത്രങ്ങൾ എടുക്കാൻ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം നേരിട്ടത്. മുഖത്തും കാലിനും തലയ്ക്കും ഉൾപ്പടെ പരിക്കേറ്റ അനീഷിനെ കുളത്തുപ്പുഴ സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളത്തുപ്പുഴ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.