കൊട്ടാരക്കര: കരീപ്ര തളവൂർക്കോണം സെന്റർ ഒഫ് മാസ് ആർട്ട്സ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

കൊല്ലം നെഹ്രു യുവകേന്ദ്രയുടെ ബ്ലോക്ക് കലാ കായികമേളയുടെ

ഭാഗമായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എസ്. കൃഷ്ണമുമാർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സി.എം.എ പ്രസിഡന്റ് അനൂപ് കെ. രാജ് അദ്ധ്യക്ഷനായി. കൊട്ടാരക്കര ബ്ളോക്കിലെ 12 ടീമുകൾ പങ്കെടുത്തു. ചീരങ്കാവ് സ്പിക് ഇലവൻ ഒന്നാം സ്ഥാനത്തിനും കൊട്ടാരക്കര ഗോൾ മേക്കേഴ്സ് രണ്ടാം സ്ഥാനത്തിനും അർഹരായി. വിജയികൾക്കുള്ള സമ്മാനങ്ങൾ റിട്ട. ജോയിന്റ് ഡയറക്ടർ കെ.വിജയകുമാർ വിതരണം ചെയ്തു. ക്ളബ് സെക്രട്ടറി ആർ.ശിവപ്രസാദ് , ലിജോ വർഗീസ്, ആർ.രാജീവ്, അജയ് പ്രസാദ്, സാരംഗ് ,ഹിരൺ, നന്ദു, ജിബിൻ, അഖിൽ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.