
കൊല്ലം: മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ദണ്ഡി യാത്രയുടെ 94-ാം വാർഷികവും ഫെഡറലിസം കാഴ്ചപ്പാടുകളും യാഥാർത്ഥ്യവും എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. മുല്ലക്കര രത്നാകരൻ മുഖ്യപ്രഭാഷണം നടത്തി. ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ എസ്.പ്രദീപ് കുമാർ അദ്ധ്യക്ഷനായി. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. മുബാറക്ക് പാഷ, അലക്‌സാണ്ടർ ജേക്കബ്, ബിഷപ്പ് പോൾ ആന്റണി മുല്ലശേരി, ഡോ. കെ.എസ്.മണി അഴീക്കോട്, ഡോ. പത്മകുമാർ, സാബു ബെനഡിക്ട്, എസ്. അശോക് കുമാർ, ഡോ. ജയദേവൻ, എം.എൻ.നാരായണൻ നായർ എന്നിവർ സംസാരിച്ചു.