കൊല്ലം: യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ അച്ഛനും രണ്ടു മക്കളും പിടിയിൽ. ചാത്തന്നൂർ മീനാട് ഈസ്റ്റ് ആകാശ് ഭവനിൽ മകൻ അശോകൻ (58), മക്കളായ ആകാശ് (25), സൂര്യൻ (26) എന്നിവരാണ് ചാത്തന്നൂർ പൊലീസിന്റെ പിടിയിലായത്. ചൊവാഴ്ച രാത്രി 9.30ന് മീനാട് ക്ഷേത്രത്തിലെ ഉത്സവാഘോഷയാത്രയിൽ പങ്കെടുത്ത മിനാട് സ്വദേശി നിവിനെ മുൻവിരോധത്താൽ മീനാട് കിഴക്കുകര പഞ്ചവടി ജംഗ്ഷനിൽ ആകാശും സൂര്യനും തടഞ്ഞുനിറുത്തുകയും അശോകൻ വെട്ടുകയുമായിരുന്നു. വെട്ടേറ്റ് വീണ നിവിനെ മർദ്ദിച്ചു. നിവിൻ ചാത്തന്നൂർ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടുകയായിരുന്നു. ചാത്തന്നൂർ പൊലീസ് ഇൻസ്‌പെക്ടർ വിജയരാഘവന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സന്തോഷ്, മധു, സി.പി.ഒമാരായ പ്രവീൺ, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.