photo-2

കൊട്ടിയം: നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മതിലിലിടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കൾ മരിച്ചു. കൊട്ടിയം പറക്കുളം വയലിൽ പുത്തൻവീട്ടിൽ റീജയുടെ മകൻ നാസിം (21), വയലിൽ പുത്തൻവീട്ടിൽ സജീറിന്റെയും നസീറയുടെയും മകൻ സജാദ് (22) എന്നിവരാണ് മരി​ച്ചത്.

ചൊവ്വാഴ്ച രാത്രി പത്തരയോടെ ഉമയനല്ലൂർ ഏലാ റോഡിലായിരുന്നു അപകടം. താന്നി ബീച്ചിൽ പോയി മടങ്ങവെ ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. സജാദ് സംഭവസ്ഥലത്തു വച്ചും നാസിം ആശുപത്രിയിൽ എത്തിച്ച ശേഷവുമാണ് മരിച്ചത്. കൊട്ടിയം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മരിച്ച നാസിമിന്റെ സഹോദരൻ റിയാസ്. സജാദിന്റെ സഹോദരി സ​ജീന. മരിച്ചവർ ഉറ്റ സുഹൃത്തുക്കളും അയൽവാസികളുമാ​ണ്.