കൊല്ലം: കൊട്ടിയത്ത് കോൺസൻട്രേഷൻ ക്യാമ്പ് ഉണ്ടെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവനയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വിഷയം മുഖ്യമന്ത്രിയോടാണ് ചോദിക്കേണ്ടതെന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ.
കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച ഫേസ് ടു ഫേസ് പരിപാടിയിൽ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കോൺസൻട്രേഷൻ ക്യാമ്പുണ്ടോയെന്ന് നോക്കലല്ല വിദേശകാര്യ മന്ത്രിയുടെ ജോലി. 1600 രൂപ പെൻഷൻ നൽകാൻ കാശില്ലാത്ത സർക്കാർ മരപ്പട്ടി ശല്യം ഒഴിവാക്കാൻ 50 ലക്ഷം ചെലവഴിക്കുന്നു. ഇന്ദിര ഈസ് ഇന്ത്യ എന്ന് പറയും പോലെ പിണറായി ഈസ് കേരള എന്ന് പറയുന്നതിനോട് യോജിപ്പില്ല. ഇലക്ട്രൽ ബോണ്ട് വിഷയം കേന്ദ്ര സർക്കാരിന് തിരിച്ചടിയല്ല. മണിപ്പൂരിൽ മോദി സന്ദർശിക്കാൻ സമയമായിട്ടില്ല.
പലയിടത്തും ക്രൈസ്തവർ പീഡനത്തിനിരയാവുന്നുവെന്നത് അവാസ്തവമാണ്. ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ത്രികോണ മത്സരമാണ് നടക്കുന്നതെന്നും വി.മുരളീധരൻ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.