കൊട്ടിയം: മയ്യനാട് ഹയർ സെക്കൻഡറി സ്‌കൂളിന്റെ സഹോദര സ്ഥാപനമായ ബ്ലൂംസ് പബ്ലിക് സ്‌കൂളിന്റെ ഒന്നാം വാർഷികാഘോഷം മയ്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ഷാഹിദ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ജി. സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. സൈക്കോളജിസ്റ്റ് അനു റെയ്ച്ചൽ വർഗീസ്, ഗ്രാമ പഞ്ചായത്ത് അംഗം എൻ. ഷീലജ, അദ്ധ്യാപകൻ വി. മനോജ് എന്നിവർ സംസാരിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് അൻസി ഷാജു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അദ്ധ്യാപകരായ എമിൽഡ ആന്റണി സ്വാഗതവും ആൻഡ്രിയ മാർഗരറ്റ് സ്റ്റീഫൻ നന്ദിയും പറഞ്ഞു.