ശാസ്താംകോട്ട: കേരളാ ട്രേഡ് യൂണിയൻ കോൺഗ്രസ് (എം) കുന്നത്തൂർ നിയോജക മണ്ഡലം സമ്മേളനവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.ടി.യു.സി (എം) ജില്ലാ പ്രസിഡന്റ് എസ്.രവീന്ദ്രൻ പിള്ള അദ്ധ്യക്ഷനായി. തൊഴിലാളികൾക്കുള്ള തിരിച്ചറിയൽ കാർഡ് പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ജോൺ പി. കരിക്കം വിതരണം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ഇഞ്ചക്കാട് രാജൻ, ജോസ് മത്തായി, മറ്റ് നേതാക്കളായ , എം.കെ.സജീർ , കോട്ടൂർ നൗഷാദ് , കെ.അരവിന്ദാക്ഷൻ പിള്ള, ശാന്തലയം സുരേഷ്, രാധാകൃഷ്ണ കുറുപ്പ്, എം.എ.സലാം, പോരുവഴി ബാലചന്ദ്രൻ, ഇ.എം.കുഞ്ഞുമോൻ, വിജയമോഹൻ, ചന്ദ്രശേഖരൻ, വാറുവിൽ ഷാജി , നാസർ പോരുവഴി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കുഞ്ഞുമോൻ പുതുവിള (പ്രസി.) ,ബി.മായാദേവി, അജിമോൻ പറമ്പിൽ (വൈസ് പ്രസി.) ,ആർ . വേണുഗോപാൽ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.