
ചാത്തന്നൂർ: ഇത്തിക്കരയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഓയൂർ ചെങ്കുളം മരുതമൺപള്ളി മിഷ്യൻവിള വീട്ടിൽ റെജിയാണ് (32) മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെ പള്ളിക്കമണ്ണടി കടവിൽ റെജിയും കൂട്ടുകാരും കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഈ സമയം റെജി ആറ്റിൽ മുങ്ങിത്താഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവരും കരയിൽ കണ്ടു നിന്നവരും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. കൊല്ലത്ത് നിന്ന് ഫയർഫോഴ്സിന്റെ സ്കൂബാടീം എത്തി മൃതദേഹം കണ്ടെടുത്ത് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചാത്തന്നൂർ പൊലീസ് കേസെടുത്തു.
ഭാര്യ: ജോസ്മി.