a
തേവലക്കര മുള്ളിക്കാല വയലിത്തറ കോളനിയിൽ നടക്കുന്ന ഒരുകോടിയുടെ നി‌ർമ്മാണോദ്ഘാടനം ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ. എ നിർവഹിക്കുന്നു

ചവറ: പട്ടികജാതി വികസനവകുപ്പിന്റെ അംബേദ്ക്കർ ഗ്രാമപദ്ധതിയുടെ ഭാഗമായി ചവറ നിയോജക മണ്ഡലത്തിലെ തേവലക്കര ഗ്രാമപഞ്ചായത്തിൽ മുള്ളിക്കാല വാർഡിൽ വയലിത്തറ കോളനി തെരെഞ്ഞെടുക്കുകയും ഈ കോളനിയുടെ സമഗ്രവികസനത്തിന് ഒരുകോടി രൂപ അനുവദിക്കുകയും ചെയ്തു.അതിൻറെ ഭാഗമായി വിവിധ നിർമ്മാണങ്ങളുടെ ഉദ്ഘാടനം ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ നിർവ്വഹിച്ചു. കോളനിയിൽ മഴക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കുന്നതിന് പ്രാധാന്യം നൽകിയാണ് പദ്ധതി രൂപപ്പെടുത്തിയത്. ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം എസ്.സോമൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം അനസ് യൂസഫ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം സുമയ്യ അഷറഫ്, സി.പി.എം ഏരിയാകമ്മിറ്റി അംഗം വി.മധു, എൽ.ഡി.എഫ് കൺവീനർ ടി.എ.തങ്ങൾ, ഐ.എൻ.സി പ്രതിനിധി കോണിൽരാജേഷ്, കേരള കോൺഗ്രസ് പ്രതിനിധി അബ്ദുൽറഹിം, ബി.ജെ.പി പ്രതിനിധി രാജീവ്, മുസ്ലിംലീഗ് പ്രതിനിധി എൻ.ശിഹാബുദ്ദീൻ, എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ എസ്.ബിന്ദു

നന്ദി പറഞ്ഞു.