
കൊല്ലം: നോയിഡയിൽ 23ന് ആരംഭിക്കുന്ന ദേശീയ സബ് ജൂനിയർ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിനെ പ്രഖ്യാപിച്ചു. ആൺകുട്ടികളുടെ ടീമിനെ കോഴിക്കോട്ട് നിന്നുള്ള വി.പി.യദുൽരാജും പെൺകുട്ടികളുടെ ടീമിനെ തിരുവനന്തപുരത്ത് നിന്നുള്ള ടി.വി.ദേവനന്ദയും നയിക്കും. ബാലു ഗണേഷ്, ഫൗസിയ എന്നിവരാണ് കോച്ച് കം മാനേജർമാർ. പരിശീലകരായ എം.ബി.സജീവ്, യദുകൃഷ്‌ണ, എം.മിഥുല, പി.കെ.പ്രബീഷ് എന്നിവർ ടീമിനെ അനുഗമിക്കും. ടീം 20ന് പുറപ്പെടും.