photo

കരുനാഗപ്പള്ളി: ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ ഐക്യമുന്നണി സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ കരുനാഗപ്പള്ളി അസംബ്ളി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ പുതിയകാവ് ഐഡിയൽ ഓഡിറ്റോറിയത്തിൽ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സെയ്ദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ അദ്ധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ആമുഖ പ്രഭാഷണം നടത്തി. യു.ഡി.എഫ് നേതാക്കളായ വി.എസ്.ശിവകുമാർ, പഴകുളം മധു, എം.എം.ബഷീർ. ഷാനിമോൾ ഉസ്മാൻ, ജെബി മേത്തർ എം.പി, അഡ്വ. ബിന്ദുകൃഷ്ണ, പി.രാജേന്ദ്ര പ്രസാദ്, രാഹുൽ മാങ്കൂട്ടത്തിൽ, സി.ആർ.മഹേഷ് എം.എൽ.എ, എസ്.എ.സലാം, സി.എസ്മോഹൻകുമാർ, പ്രകാശ് മൈനാഗപ്പള്ളി, എം.എസ്.ഷൗക്കത്ത്, ആർ.രാജശേഖരൻ, കെ.ജി.രവി, അഡ്വ: കെ.എ.ജവാദ്, വി.എസ്.വിനോജ്, എൻ.അജയകുമാർ എല്ലയ്യത്ത് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.