കരുനാഗപ്പള്ളി: ശ്രീസത്യസായി സേവാ സംഘടന കൊല്ലം ജില്ലയുടെ ആഭിമുഖ്യത്തിൽ സത്യസായി ബാബ കൊല്ലം സന്ദർശിച്ചതിന്റെ 64 -ാം വാർഷികാഘോഷം സംഘടിപ്പിച്ചു. സത്യസായി ബാബ അഷ്ടമുടി കായലിൽ ബോട്ട് യാത്ര ചെയ്തതിനെ അനുസ്മരിച്ചുകൊണ്ട് തേവള്ളിയിൽ നിന്ന് ഇന്നലെ രാവിലെ 9.30ന് അലങ്കരിച്ച ബോട്ടിൽ ഭക്തർ ബോട്ട് യാത്ര നടത്തി. ജില്ലാ പ്രസിഡന്റ് കെ. ജി.രാജീവന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച ബോട്ട് യാത്ര സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ആദ്ധ്യാത്മിക വിഭാഗം കോ -ഓർഡിനേറ്റർ പുരുഷോത്തമൻ സത്സംഗം നടത്തി. സ്റ്റേറ്റ് സർവീസ് കോ- ഓർഡിനേറ്റർ ഹരികൃഷ്ണൻ, ജില്ലാ കോ -ഓർഡിനേറ്റേഴ്‌സ് സഞ്ജയ് ജി.നാഥ് ശ്രീകുമാർ, സുനു, സ്മിത, കിരൺ ദേവ്,സമിതി കൺവീനർ സ്കന്തൻ തുടങ്ങിയവർ പങ്കെടുത്തു. 1960 തിൽ ബുർഗുലരാമകൃഷ്ണറാവു കേരള ഗവർണർ ആയിരുന്ന കാലത്താണ് കേരളത്തിൽ സത്യസായി ബാബ എത്തിയത്. അന്ന് കൊല്ലം കളക്ടർ എ. സി. ശങ്കരനാരായണൻ ആയിരുന്നു.