കരുനാഗപ്പള്ളി: ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫ് നാളെ രാവിലെ 11ന് കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ വരുന്ന മൂത്തേത്ത് കോളനി സന്ദർശിക്കുന്നു. എൽ.ഡി.എഫ് നേതാക്കൾക്കൊപ്പമാണ് സ്ഥാനാർത്ഥി എത്തുന്നത്.തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ 11ന് കരുനാഗപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ വെച്ച് ഇടതു പക്ഷ ജനാധിപത്യ മുന്നണിയിലെ വനിതകളുടെ പ്രവർത്തക സമ്മേളനം ഉണ്ടായിരിക്കും.