കരുനാഗപ്പള്ളി: അഴീക്കൽ യുക്തിവാദി എം.ആനന്ദരാജൻ ഗ്രന്ഥശാലയുടെ 8-ാം വാർഷികവും ആനന്ദരാജൻ അനുസ്മരണ സമ്മേളനവും ഹൃദയോത്സവത്തിന്റെ ഉദ്ഘാടനവും സി.ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു. കേരള യുക്തിവാദി സംഘം സെക്രട്ടേറിയറ്റ് മെമ്പർ അഭിലാഷ് മാവേലിക്കര ആനന്ദരാജൻ അനുസ്മരണവും ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് മുഖ്യപ്രഭാഷണവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഷൈമ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മെമ്പർ എ.പ്രദീപ്, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം പി.ദീപു എന്നിവർ സംസാരിച്ചു. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ, 2022 ൽ മികച്ച കർഷകയ്ക്കുള്ള അവാർഡ് നേടിയ ശാരി രതീഷ് , ബിവിത്ത് യു എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ച അഭിജിത്ത്, കഴിഞ്ഞ വർഷം മരണാനന്തര ശരീര - അവയവദാന സമ്മതപത്രം നൽകിയവർ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. മരണാനന്തര അവയവ ദാനസമ്മതപത്രം എം.എൽ.എ സി.ആർ. മഹേഷ് ഏറ്റുവാങ്ങി.
ഗ്രന്ഥശാലാ പ്രസിഡന്റ് ഡി. പ്രസാദ് അദ്ധ്യക്ഷനായി. സെക്രട്ടറി സുധി ശങ്കരൻ സ്വാഗതവും വൈ. പ്രസിഡന്റ് ജി. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.