photo
യു.ഡി.എഫ് അറയ്ക്കൽ മണ്ഡലം പ്രവർത്തകയോഗം കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.മോഹനൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: യു.ഡി.എഫ് അറയ്ക്കൽ മണ്ഡലം പ്രവർത്തകയോഗം ഇടയം എസ്.എൻ സദ്യാലയത്തിൽ നടന്നു. കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.മോഹനൻ പിള്ള ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജേക്കബ് പാറവിള അദ്ധ്യക്ഷനായി. കെട്ടിടത്തിൽ സുലൈമാൻ, റഹീം തടിക്കാട്, ബേബി മാത്യു, എൻ.കെ.ബാലചന്ദ്രൻ ,എൻ.അനിരുദ്ധൻ, ലളിതാഭായി തുടങ്ങിയവർ സംസാരിച്ചു.