 
കൊല്ലം: സിറ്റി ഡി.എച്ച് ക്യു ക്യാമ്പിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു അനുവദിച്ച തുക കൊണ്ട് വാങ്ങിയ ഡീസൽ ജനറേറ്ററിന്റെ പ്രവർത്തനോദ്ഘാടനം എം. നൗഷാദ്. എം.എൽ.എ നിർവ്വഹിച്ചു. ഇതോടെ കൊല്ലം പൊലീസ് ക്യാമ്പിൽ 24 മണിക്കൂറും വൈദ്യുതി ഉറപ്പായി.
ഉദ്ഘാടന ചടങ്ങിൽ സിറ്റി പൊലിസ് കമ്മിഷണർ വിവേക് കുമാർ. മുഖ്യാതിഥിയായി. അഡി. എസ്.പി എം.കെ.സുൾഫിക്കർ, കൊല്ലം എ.സി.പി അനുരൂപ്, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ജയകുമാർ, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ജിജു സി.നായർ, സംസ്ഥാന നിർവാഹക സമിതി അംഗം കെ. സുനി, കെ.പി.എ ജില്ലാ സെക്രട്ടറി സി. വിമൽ കുമാർ, കെ.പി.ഒ.എ ഭാരവാഹികളായ മനു എസ്.കണ്ണൻ, ടി.പി. പ്രദീപ് കുമാർ, കെ.ലത, കെ.പി.എ ഭാരവാഹികളായ സി.വിനോദ് കുമാർ അപ്പു, ക്യു.എം എസ്.ഐ ദിലീപ് കുമാർ, ക്യാമ്പ് എസ്.ഐ ഹനീസ് എന്നിവർ പങ്കെടുത്തു.