കൊല്ലം: ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യ സർക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. യു.ഡി.എഫ് കൊല്ലം പാർലമെന്റ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യമെന്നത് ഏകാധിപത്യ ഭരണമായി മാറുന്നു. രാജ്യത്തു നപ്പാക്കുമ്പോൾ അതുമായി ബന്ധപ്പെട്ട് ദിവസങ്ങൾ നീണ്ട ചർച്ചകൾ പാർലമെന്റിൽ നടന്നിരുന്നു. രാവിലെ അവതരിപ്പിക്കുന്ന ബില്ലുകൾ ഉച്ചയ്ക്ക ശേഷം നിയമമാകുന്ന സ്ഥിതിയാണ് നിലവിലുള്ളത് . പ്രതിപക്ഷ എംപിമാരെ പുറത്താക്കിയാണ് നിയമങ്ങൾ പാസാക്കുന്നത്. യു.ഡി.എഫിന്റെ ലോക്‌സഭ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളുടെ ലിസ്റ്റ് കണ്ടാൽ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരെ പോലെയാണെന്നും ശിഹാബ് തങ്ങൾ പറഞ്ഞു.

യു.ഡി.എഫ് കൊല്ലം പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.എം.നസീർ അദ്ധ്യക്ഷനായി. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രൻ, രമേശ് ചെന്നിത്തല, തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ കെ.എസ്.വേണുഗോപാൽ, പി.സി.വിഷ്ണുനാഥ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, യു.ഡി.എഫ് ജില്ലാ അദ്ധ്യക്ഷൻ കെ.സി.രാജൻ, യു.ഡി.എഫ് നേതാക്കളായ വി.എസ്. ശിവകുമാർ, ആബിദ് ഹുസൈൻ തങ്ങൾ, എ.എ.അസീസ്, ബിന്ദു കൃഷ്ണ, ശൂരനാട് രാജശേഖരൻ, എ.കെ.ഹഫീസ്, നൗഷാദ് യൂനുസ്, വാക്കനാട് രാധാകൃഷ്ണൻ, കിളികൊല്ലൂർ ശിവപ്രസാദ്, അറയ്ക്കൽ ബാലകൃഷ്ണപിള്ള, പ്രകാശ് മൈനാഗപള്ളി, സഞ്ജീവ് സോമരാജൻ, കുളക്കട രാജു, ബാബു ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു.